Hello,This is me!

John Doe

Professional Web Designer Professional Web Developer Photography is my passion

Monday, 13 January 2014

ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ മരുന്നടിച്ചു; ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നഷ്ടമാകും

  • 21:50
  • by
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ മന്‍പ്രീതിന്റെ മെഡല്‍ നഷ്ടപ്പെട്ടേക്കും.
https://www.facebook.com/KL14SportsNews/
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് മന്‍പ്രീത് കൗര്‍, നിരോധിച്ച ഡൈമിഥെല്‍ ബ്യൂട്ടല്‍അമൈന്‍ ഉപയോഗിച്ചതായി തെളിഞ്ഞത്. ബി സാമ്ബിള്‍ പരിശോധനയില്‍ കൂടി പരാജയപ്പെട്ടാല്‍ മന്‍പ്രീതിന് മെഡല്‍ നഷ്ടമാവും.




ജൂണില്‍ പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് നാഷണല്‍ ചാമ്ബ്യന്‍ഷിപ്പിനിടെയാണ് മന്‍പ്രീത് നാഡയുടെ പരിശോധനയ്ക്ക് വിധേയായത്. ഇത് സംബന്ധിച്ച്‌ മന്‍പ്രീത് രേഖാമൂലം നാഡയ്ക്ക് വിശദീകരണം നല്‍കിയെങ്കിലും അവര്‍ തള്ളി. നിലവില്‍ മന്‍പ്രീതിനെതിരെ യാതൊരു വിധ നടപടികളും കൈകണ്ടിട്ടില്ലെന്ന് അത്ലറ്രിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയ മന്‍പ്രീതിന് നിലവിലെ സാഹചര്യത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്നത് സംശയമാണ്.

ഷോര്‍ട്ട്പുട്ടില്‍ ദേശീയ റെക്കാഡിന് ഉടമയായ(18.86) മന്‍പ്രീത് ഈയടുത്ത് സമാപിച്ച ഫെഡറേഷന്‍ കപ്പ് നാഷണല്‍ ചാമ്ബ്യന്‍ഷിപ്പിലും നാഷണല്‍ ഇന്‍ര്‍ സ്റ്റേറ്റ് ചാമ്ബ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു.

Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy nibh euismod tincidunt ut laoreet dolore magna Veniam, quis nostrud exerci tation ullamcorper suscipit lobortis nisl ut aliquip ex ea commodo consequat.

0 Comments:

Post a Comment

JOHN DOE
+123-456-789
Melbourne, Australia

SEND ME A MESSAGE